Wednesday, August 11, 2010

സത്യമോ ...? മിഥ്യയോ ...?


ആരോ പറിച്ചു വെച്ച പാലപൂതണ്ട് മേശമേലിരിക്കുന്നു . ഏതോ അഞ്ജാതശക്തി എന്നെ അതിലേക്കു ആകര്‍ഷിക്കുന്ന പോലെ ...
ഞാന്‍ അതെടുത്തു അതിന്‍റെ അലൗകിക സുഗന്ധം ആസ്വദിച്ചു . വല്ലാത്തൊരു രൂക്ഷമായ ഗന്ധമായിരുന്നു അതിനു .. എന്‍റെ തലയ്ക്കു കനം വെയ്ക്കുന്ന പോലെ . ഞാന്‍ ഒന്ന് വിശ്രമിക്കാന്‍ കിടന്നു . പക്ഷെ ഞാന്‍ അറിയാതെ , പതുക്കെ മയക്കത്തിലേക്കു വീണു പോയി .എങ്കിലും എനിക്ക് ചുറ്റും നടക്കുന്നത് എനിക്ക് കാണാമായിരുന്നു .പുസ്തകങ്ങള്‍ നിറഞ്ഞ അലമാര , കറങ്ങുന്ന പങ്ക , പഠിക്കുന്ന എന്‍റെ സുഹൃത്തുക്കള്‍ ..പരീക്ഷാക്കാലമായാതിനാല്‍ എല്ലാവരും പുസ്തകത്തില്‍ മുഴുകിയിരുന്നു പഠിക്കുന്നു ..ഞാന്‍ മാത്രം മയക്കത്തിലും .

പെട്ടെന്ന് ആ മുറിയില്‍ ഒരു പക്ഷി പ്രത്യക്ഷപ്പെട്ടു . ചാരനിറമുള്ള ,നീണ്ട ചിറകുള്ള ഒരു വലിയ പക്ഷി . അതുവരെ അങ്ങനെ ഒന്നിനെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു .
അത് തൂവല്‍ പൊഴിച്ച് കൊണ്ട് ചിറകിട്ടടിച്ചു ആ മുറിയില്‍ പറക്കാന്‍ തുടങ്ങി .അതെന്നെ ഭയപ്പെടുത്തി . ഞാന്‍ നിലവിളിക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷെ നാവു പൊങ്ങുന്നില്ല ...
എന്‍റെ തൊണ്ട വറ്റി വരണ്ടീരിക്കുന്നു ..ഞാന്‍ എണീക്കാന്‍ ഒരു ശ്രമം നടത്തി .പക്ഷെ എനിക്കെന്‍റെ കയ്യിലെ ചെറു വിരല്‍ പോലും അനക്കാന്‍ കഴിയുന്നില്ല .
ആ പക്ഷി തൂവല്‍ പൊഴിച്ച് കൊണ്ടിരിക്കുന്നത് നിസ്സഹായിയായി കണ്ടു കിടന്നു ..
ഭാഗ്യത്തിന് എന്‍റെ കൂട്ടുകാരിയുടെ ദേഹസ്പര്‍ശമേറ്റു, എനിക്ക് എണീക്കാന്‍ സാധിച്ചു ..
നോക്കുമ്പോള്‍ പക്ഷിയുമില്ല , തൂവലുകളുമില്ല....!
പക്ഷെ മേശ പുറത്തു അതാ ഇരിക്കുന്നു , ചാരനിറത്തില്‍ വെള്ള പുള്ളികളുള്ള ഒരു തുവല്‍ ...
ഞാന്‍ അതെടുത്തു....മണപ്പിച്ചു നോക്കി ....അതിനൊരു അലൗകിക സുഗന്ധമുണ്ടായിരുന്നു ....!
ഞാന്‍ അതിനെ എന്‍റെ പുസ്തകത്താളുകള്‍ക്കിടയില്‍ ആരും കാണാതെ സുക്ഷിച്ചു വെച്ചു ..പക്ഷെ എന്നോ ...എപോഴോ ...അതെനിക്ക് നഷ്ടമായി ...!

Sunday, August 8, 2010

ഒരു ജലച്ചായം

എന്‍റെ ഗന്ധര്‍വന്‍



എന്‍റെ ലോകം ..കറുപ്പും വെളുപ്പും മാത്രം ഉള്ള ലോകം ..
ചില സമയം ചേരും രണ്ടും ഒരു പ്രത്യേക അനുപാതത്തില്‍
അപ്പോള്‍ വിരിയും ചാര നിറം തന്‍ പുഞ്ചിരി
കണ്ടെത്തി ഞാന്‍ ആ പുഞ്ചിരിയില്‍ ആനന്ദം
ഒരു നാള്‍ വന്നെത്തി ഒരു ദേവദൂതന്‍
വര്‍ണങ്ങള്‍ ഇല്ലാത്ത എന്‍ ലോകത്തു
അവന്‍ സ്നേഹനിധി , കാരുണ്യവാന്‍
അവന്‍റെ മൊഴിയില്‍ സംഗീതം തുളുമ്പി നിന്നു
അവന്‍റെ മനസ്സില്‍ കഥകള്‍ നിറഞ്ഞു നിന്നു
അവ തൂലികയെ തിരഞ്ഞു ... ഏകാന്തതയെ തേടി ...
ഇവനോ എന്‍ ഗന്ധര്‍വന്‍ ..?
എന്‍റെ സ്നേഹം ഇവനു അവകാശപ്പെട്ടതോ ..?
അവന്‍ എന്നെ ഏഴു വര്‍ണങ്ങളുള്ള ലോകത്തേക്ക് ഈശ്വര നിശ്ചയ പ്രകാരം ക്ഷണിക്കാന്‍ വന്നവന്‍
വര്‍ണ്ണിച്ചു അവന്‍ ഏഴു വര്‍ണ്ണങ്ങളെയും
ഈശ്വര നിശ്ചയത്തെ ആര്‍ക്കു മാറ്റാന്‍ കഴിയും ..?
അനുഗമിച്ചു ഞാന്‍ എന്‍ ലോകം വെടിഞ്ഞു ദേവദൂതന്‍ നെ
നല്‍കി അവന്‍ എനിക്കു സ്നേഹവും കരുതലും വഴിനീളെ
ആത്മീയ ആനന്ദം എന്തെന്ന് ഞാന്‍ അറിഞ്ഞു
പക്ഷെ , പടിവാതിലില്‍ എത്തിയപ്പോള്‍ അവന്‍ അപ്രത്യക്ഷനായി
ഒന്നും ഉരിയാടാതെ , എന്നെ തനിച്ചാക്കി
അവന്‍ അപ്രത്യക്ഷനായി...
തേടുകയാണ് ഞാന്‍ ആ ദേവദൂതനെ
എന്‍ ഗായകനാം, ലേഖകനാം ഗന്ധര്‍വനെ
സ്നേഹനിധിയും കാരുണ്യവാനുമാം എന്‍ ഗന്ധര്‍വനെ
ഏഴു വര്‍ണ്ണങ്ങളും നിറഞ്ഞ ആ അത്ഭുത മിഴികളെ തേടുകയാണ് ഞാന്‍ .....

Friday, August 6, 2010

A portrait


My friend vinu transformed my pencil drawing into this colorful picture.Thanks vinu for the surprise

Friday, July 30, 2010

Ekanthatha


Reference: http://awayfromwords.blogspot.com/2010/03/untitled_25.html


ഞാന്‍ ഒരു യാത്രയുടെ തയാറെടുപ്പിലാണ്
എങ്ങോട്ടാണ് യാത്ര ..?
എങ്ങനെയാണ് യാത്ര...?
ഏതു മാര്‍ഗം ..?
വായു മാര്‍ഗമോ , ജല മാര്‍ഗമോ , അതോ കര മാര്‍ഗമോ..?
ഒരു നിശ്ചയവുമില്ല ...
യാത്ര അന്ത്യത്തില്‍ ഞാന്‍ എവിടെ എത്തി ചേരും ..?
ഒരു ധാരണയുമില്ല
യാത്ര സുഖകരമോ , അതോ ക്ലേശകരമോ
അറിയില്ല .....ഊഹവുമില്ല
പക്ഷെ ...ഞാന്‍ ആ  സുമൂഹൂര്‍ത്തിനു  വേണ്ടിയുള്ള കാത്തിരിപ്പിലാണ് ..
ഒന്ന് തീര്‍ച്ച..
വിജനമായ അജ്ഞാതമായ വീധികളിളുടെ ആയിരിക്കും എന്റെ ഏകാന്ത യാത്ര
ഏകാന്ത സഞ്ചാരം ..ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ഏകാന്തത