എന്‍റെ ലോകം ..കറുപ്പും വെളുപ്പും മാത്രം ഉള്ള ലോകം ..
ചില സമയം ചേരും രണ്ടും ഒരു പ്രത്യേക അനുപാതത്തില്‍
അപ്പോള്‍ വിരിയും ചാര നിറം തന്‍ പുഞ്ചിരി
കണ്ടെത്തി ഞാന്‍ ആ പുഞ്ചിരിയില്‍ ആനന്ദം
ഒരു നാള്‍ വന്നെത്തി ഒരു ദേവദൂതന്‍
വര്‍ണങ്ങള്‍ ഇല്ലാത്ത എന്‍ ലോകത്തു
അവന്‍ സ്നേഹനിധി , കാരുണ്യവാന്‍
അവന്‍റെ മൊഴിയില്‍ സംഗീതം തുളുമ്പി നിന്നു
അവന്‍റെ മനസ്സില്‍ കഥകള്‍ നിറഞ്ഞു നിന്നു
അവ തൂലികയെ തിരഞ്ഞു ... ഏകാന്തതയെ തേടി ...
ഇവനോ എന്‍ ഗന്ധര്‍വന്‍ ..?
എന്‍റെ സ്നേഹം ഇവനു അവകാശപ്പെട്ടതോ ..?
അവന്‍ എന്നെ ഏഴു വര്‍ണങ്ങളുള്ള ലോകത്തേക്ക് ഈശ്വര നിശ്ചയ പ്രകാരം ക്ഷണിക്കാന്‍ വന്നവന്‍
വര്‍ണ്ണിച്ചു അവന്‍ ഏഴു വര്‍ണ്ണങ്ങളെയും
ഈശ്വര നിശ്ചയത്തെ ആര്‍ക്കു മാറ്റാന്‍ കഴിയും ..?
അനുഗമിച്ചു ഞാന്‍ എന്‍ ലോകം വെടിഞ്ഞു ദേവദൂതന്‍ നെ
നല്‍കി അവന്‍ എനിക്കു സ്നേഹവും കരുതലും വഴിനീളെ
ആത്മീയ ആനന്ദം എന്തെന്ന് ഞാന്‍ അറിഞ്ഞു
പക്ഷെ , പടിവാതിലില്‍ എത്തിയപ്പോള്‍ അവന്‍ അപ്രത്യക്ഷനായി
ഒന്നും ഉരിയാടാതെ , എന്നെ തനിച്ചാക്കി
അവന്‍ അപ്രത്യക്ഷനായി...
തേടുകയാണ് ഞാന്‍ ആ ദേവദൂതനെ
എന്‍ ഗായകനാം, ലേഖകനാം ഗന്ധര്‍വനെ
സ്നേഹനിധിയും കാരുണ്യവാനുമാം എന്‍ ഗന്ധര്‍വനെ
ഏഴു വര്‍ണ്ണങ്ങളും നിറഞ്ഞ ആ അത്ഭുത മിഴികളെ തേടുകയാണ് ഞാന്‍ .....
തീർച്ചയായും ആ ഗന്ധർവനെ കണ്ടെത്തുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു. എഴുത്ത് തുടരുക....
ReplyDeleteഒന്നും ഉരിയാടാതെ , എന്നെ തനിച്ചാക്കി
ReplyDeleteഅവന്‍ അപ്രത്യക്ഷനായി...
നൊമ്പരത്തിന്റെ തുടിപ്പുകള്‍.
യാത്ര തുടരുക.
and i have reached here
ReplyDeleteഎന്നാലും ആ ഗന്ധര്‍വ്വന്‍ എന്തൊരു പണിയാ കാണിച്ചെ? മുങ്ങിക്കളഞ്ഞില്ലേ :) ..കവിത നന്നായി, തുടരുക..
ReplyDeleteനന്ദി ....സുഹൃത്തുകളെ ....
ReplyDeleteVarum... Varathirikkilla... Nice Sneha :)
ReplyDeleteകാത്തിരിക്കൂ..
ReplyDeleteസമയം വരുമ്പോള്‍ ഗന്ധര്‍വന്‍ വരും..
എല്ലാ വിധ ആശംസകളും..
ഗന്ധര്‍വന്‍ ഈ ലോകത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ടിട്ടില്ലാത്തവന്‍ അല്ലെ..!
ReplyDeleteപിന്നെ എങ്ങനെ വരാനാ....?
എന്തായാലും ഇവിടെ വന്ന എല്ലാവര്‍ക്കും നന്ദി...
ആദ്യമായിട്ടാഈവഴിയില്കൂടി...ഏനിക്കിഷ്ടായിട്ടോ..പ്രതീക്ഷയോടെകാത്തിരിക്കവരാതിരിക്കില്ല....
ReplyDeleteThis comment has been removed by the author.
ReplyDeleteസ്നേഹയുടെ വാക്കുകളില്‍ ഒരു നൊമ്പരം എപ്പോഴും ഉണ്ടല്ലോ? നന്നായിരിക്കുന്നു.
ReplyDelete