ആരോ പറിച്ചു വെച്ച പാലപൂതണ്ട് മേശമേലിരിക്കുന്നു . ഏതോ അഞ്ജാതശക്തി എന്നെ അതിലേക്കു ആകര്‍ഷിക്കുന്ന പോലെ ...
ഞാന്‍ അതെടുത്തു അതിന്‍റെ അലൗകിക സുഗന്ധം ആസ്വദിച്ചു . വല്ലാത്തൊരു രൂക്ഷമായ ഗന്ധമായിരുന്നു അതിനു .. എന്‍റെ തലയ്ക്കു കനം വെയ്ക്കുന്ന പോലെ . ഞാന്‍ ഒന്ന് വിശ്രമിക്കാന്‍ കിടന്നു . പക്ഷെ ഞാന്‍ അറിയാതെ , പതുക്കെ മയക്കത്തിലേക്കു വീണു പോയി .എങ്കിലും എനിക്ക് ചുറ്റും നടക്കുന്നത് എനിക്ക് കാണാമായിരുന്നു .പുസ്തകങ്ങള്‍ നിറഞ്ഞ അലമാര , കറങ്ങുന്ന പങ്ക , പഠിക്കുന്ന എന്‍റെ സുഹൃത്തുക്കള്‍ ..പരീക്ഷാക്കാലമായാതിനാല്‍ എല്ലാവരും പുസ്തകത്തില്‍ മുഴുകിയിരുന്നു പഠിക്കുന്നു ..ഞാന്‍ മാത്രം മയക്കത്തിലും .
പെട്ടെന്ന് ആ മുറിയില്‍ ഒരു പക്ഷി പ്രത്യക്ഷപ്പെട്ടു . ചാരനിറമുള്ള ,നീണ്ട ചിറകുള്ള ഒരു വലിയ പക്ഷി . അതുവരെ അങ്ങനെ ഒന്നിനെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു .
അത് തൂവല്‍ പൊഴിച്ച് കൊണ്ട് ചിറകിട്ടടിച്ചു ആ മുറിയില്‍ പറക്കാന്‍ തുടങ്ങി .അതെന്നെ ഭയപ്പെടുത്തി . ഞാന്‍ നിലവിളിക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷെ നാവു പൊങ്ങുന്നില്ല ...
എന്‍റെ തൊണ്ട വറ്റി വരണ്ടീരിക്കുന്നു ..ഞാന്‍ എണീക്കാന്‍ ഒരു ശ്രമം നടത്തി .പക്ഷെ എനിക്കെന്‍റെ കയ്യിലെ ചെറു വിരല്‍ പോലും അനക്കാന്‍ കഴിയുന്നില്ല .
ആ പക്ഷി തൂവല്‍ പൊഴിച്ച് കൊണ്ടിരിക്കുന്നത് നിസ്സഹായിയായി കണ്ടു കിടന്നു ..
ഭാഗ്യത്തിന് എന്‍റെ കൂട്ടുകാരിയുടെ ദേഹസ്പര്‍ശമേറ്റു, എനിക്ക് എണീക്കാന്‍ സാധിച്ചു ..
നോക്കുമ്പോള്‍ പക്ഷിയുമില്ല , തൂവലുകളുമില്ല....!
പക്ഷെ മേശ പുറത്തു അതാ ഇരിക്കുന്നു , ചാരനിറത്തില്‍ വെള്ള പുള്ളികളുള്ള ഒരു തുവല്‍ ...
ഞാന്‍ അതെടുത്തു....മണപ്പിച്ചു നോക്കി ....അതിനൊരു അലൗകിക സുഗന്ധമുണ്ടായിരുന്നു ....!
ഞാന്‍ അതിനെ എന്‍റെ പുസ്തകത്താളുകള്‍ക്കിടയില്‍ ആരും കാണാതെ സുക്ഷിച്ചു വെച്ചു ..പക്ഷെ എന്നോ ...എപോഴോ ...അതെനിക്ക് നഷ്ടമായി ...!
പാലപ്പുവ് യക്ഷികളുടെ വകുപ്പല്ലേ. ഇത് പക്ഷെ ഏഴിലം പാലയായിരിക്കും അല്ലെ?
ReplyDeleteഎന്റെ ഗന്ധര്‍വനിലും വിഷയം ഈ വഴിക്ക് തന്നെ ആയിരുന്നല്ലോ.
കൊള്ളാം നന്നായി.
ഒരു അക്ഷരപിശാചിനെ കണ്ടു.
ആശംസകള്‍.
നന്ദി റാംജി .... നിര്‍ദേശങ്ങളും പറയണം.... ഞാന്‍ എഴുത്തിന്റെ ലോകത്തൊരു കുഞ്ഞു പൈതലാണ് .. കുറവുകള്‍ ചൂണ്ടി കാണിക്കണം ..
ReplyDeleteജീവിതത്തിലെ പലതും ആ പക്ഷിയെപ്പോലെയാണു,ഓർത്തിരിക്കാത്ത നേരത്ത് കടന്ന് വന്ന് ഓർമ്മിക്കാൻ ഒന്നും
ReplyDeleteബാക്കി വെക്കാതെ കടന്ന് പോകും.എന്തായാലും താൻ ഭാഗ്യവതിയാണടോ ഓർമിക്കുവാൻ ഒരു തൂവലെങ്കിലും ബാക്കി വെച്ചിട്ടാണല്ലോ ആ പക്ഷി കടന്നു
പോയത്.....
ഞാന്‍ എഴുത്തിന്റെ ലോകത്തൊരു കുഞ്ഞു പൈതലാണ് ..
ReplyDeleteഈ അറിവില്ലാ പൈതലിനെ കാത്തോളണേ.......
നന്നായിരിക്കുന്നു..ആശംസകള്‍
അനിയന്‍ തച്ചപ്പിള്ളി ... നാം പഴയ ഓര്‍മ്മകളെ പുതിയ ഓര്‍മ്മകള്‍ കൊണ്ട് മുടുന്നു..എന്നിട്ടും ചില പഴയ ഓര്‍മ്മകള്‍ പുതുമ നിലനിര്‍ത്തുന്നു ...ഓര്‍മ്മകള്‍ ഇല്ലാതാവാത്തത് ഭാഗ്യം..
ReplyDeleteറിയാസ് ....നന്ദി ....
ശരിക്കും കണ്ട സ്വപ്നമാണോ? എങ്കിൽ ആ തൂവൽ ഏവിടന്നു വന്നു?
ReplyDeleteഅത് തന്നെയാണ് ഞാനും അന്വേഷിക്കുന്നത് ..
ReplyDeleteനന്നായിരിക്കുന്നു സ്നേഹ...
ReplyDelete