Sunday, October 10, 2010

ഉണ്ണി

അലസമായി  കിടക്കുന്ന  മുടിയിഴകള്‍, നെറ്റിയെ  കീഴടക്കി  ..
തിളക്കമാര്‍ന്ന   കണ്ണുകള്‍ ..
മിനുസമാര്‍ന്ന    കവിള്‍ത്തടം ..
അവന്‍ മോണക്കാട്ടി   ചിരിക്കുന്നു  ..
എന്റെ  സ്വപ്നങ്ങളില്‍  അവന്‍  തനിയാവര്‍ത്തനമായി ..
അവസാനം  കണ്ടപ്പോള്‍  അവനു  കുഞ്ഞരിപല്ലു  മുളച്ചീരുന്നു..
എപ്പോഴും  ചിരിക്കാരുണ്ടായിരുന്ന   അവന്‍  പക്ഷെ  അന്ന്  വാവിട്ടു  കരഞ്ഞു 
അവന്‍  ആരാണ് ....?
ജനിക്കാതെ  പോയ എന്റെ കൂടപ്പിറപ്പോ ..!
അതോ  എനിക്കു  ജനിക്കാന്‍  പോവുന്ന   മകനോ...? 
അവന്‍  എന്നിലെ  മാതൃത്വത്തെ   വിളിച്ചുണര്‍ത്തുന്നു ... ..
അവന്‍  യഥാര്‍ത്ഥത്തില്‍  എന്റെ  ആരാണ് ..??
അല്ലെങ്കില്‍ 
അവന്‍  എന്റെ  ആരായിരുന്നു ....?

12 comments:

  1. ചേച്ചീ എന്തായിതു? എന്തായാലും നല്ല വരികൾ...
    ആശസകൾ...(എന്തിനാണെന്ന് ഊഹിച്ചെടുത്തൊ)

    ReplyDelete
  2. അവന്‍ ആരുമാകാം.
    ദു:ഖഛായ നിഴലിക്കുന്നു.

    ReplyDelete
  3. ഞാനവന്റെയാരെന്ന ചോദ്യത്തില്‍
    അവനെന്റെയാരെന്നയുത്തരം കാണാം

    ReplyDelete
  4. കണ്ഫ്യൂഷന്‍,കണ്ഫ്യൂഷന്‍......

    ReplyDelete
  5. പ്രിയ ബ്ലോഗ്ഗര്‍, ദയവായി 'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.

    ReplyDelete
  6. അജീഷ്...എന്താ ഞെട്ടിയത്...??
    ഇത് സ്വപ്നത്തില്‍ കാണുന്ന ഒരു കുട്ടിയെ കുറിച്ച് എഴുതിയതാ..

    രാംജി..ഇവിടെയും രക്ഷയില്ല...ദുഃഖം എന്നെ പിന്തുടരുന്നു...

    ജെയിംസ്‌ ...അത് കൊള്ളാം...അവന്‍ എന്റെ ആരു എന്ന് അന്വേഷിക്കാം..

    ആളവന്താന്‍ ...എനിക്കും...

    അവര്‍ണ്ണന്‍ .....ശ്രമിക്കാം..

    ReplyDelete
  7. ഇത് കവിത ആണോ ?
    അങ്ങയെ ആവണം എങ്കില്‍ ഇന്നിയും എഴുതണം

    ReplyDelete
  8. @MyDreams
    ഇത് കവിതയാണെന്ന് ഞാന്‍ അവകാശപ്പെട്ടില്ലലോ ..!

    ReplyDelete
  9. നന്നായി എഴുതി

    ReplyDelete
  10. hey sneha...try to avoid spelling mistakes..ok...
    eg:-"yadharthathil"..then who is the other ajeesh???

    ReplyDelete
  11. അവന്‍ മോഹങ്ങള്‍ തന്നു മായുന്ന മാലഘയവം ...........

    ReplyDelete