Monday, August 30, 2010


"When you thought I wasn't brave enough to walk beside you
I was behind you every step of the way
Still filled with awe because of the beauty that stands before me…….
When you thought I was too deaf to hear your heartbeat
I didn't want to assume anything
And I was afraid to lose our friendship
When you thought I wasn't there to catch you
It was because you never gave me the chance
You never reached the bottom, you've already grabbed a branch
If you feel like you are nowhere, I too am lost,I too don't know where the road is going
Are we just going to turn around,Or are we gonna cross each other's path?
Will we just let go of what we had,Or go to the place where love is bound?
Don't let me walk alone..I want to walk by your side
Don't let me talk of something else…It's you I want to talk with
Don't let me fall for someone else…It's you I want.t to fall in love with…….. "

(കടപാട് :web )

Sunday, August 29, 2010

കേഴുന്ന ആത്മാക്കള്‍







മരിച്ചു കഴിഞ്ഞാല്‍ പിന്നെ ദുഖമില്ല, വേദനയില്ല , പകയില്ല വെറുപ്പില്ല എന്നാണ് എന്‍റെ അറിവ് ...കേട്ടുകേള്‍വി ..

ബന്ധങ്ങളും ബന്ധനങ്ങളുമില്ല ....അങ്ങനെ ഒരു ലോകത്തേക്ക് ആണ് മനുഷ്യര്‍ എത്തിപെടുന്നത്...

ഇതെല്ലാം നമ്മുടെ ധാരണകള്‍ ....യാഥാര്‍ത്ഥ്യം എന്തെന്ന് ആര്‍ക്കുമറിയില്ല ..
ജീവിച്ചിരിക്കുമ്പോള്‍ ഞാനുമായി വലിയ ബന്ധമില്ലാത്ത വ്യക്തികള്‍ മരിച്ചതിനു ശേഷം

എന്നോട് സങ്കടങ്ങള്‍ പറയുന്നു ...എനിക്കു അത്ഭുതം തോന്നുന്നു ...എന്നോട് എന്തിനാണ് അവര്‍ ഓരോന്നും ആവശ്യപെടുന്നത് ...
അറിയില്ല ...!

 ഒന്നാമന്‍ .....എന്‍റെ കൊച്ചച്ചന്‍

 കൊച്ചച്ചന്‍ എന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപെട്ടു . എന്നോട് കരഞ്ഞു കൊണ്ട് പറഞ്ഞു "ഞാന്‍ സ്വയം മരിച്ചതല്ല ..എന്നെ കൊന്നതാ "..എന്നിട്ട് എന്‍റെ കയ്യില്‍ രണ്ടു മക്കളെയും ഏല്‍പ്പിച്ചു തന്നിട്ട് പറഞ്ഞു ...."എന്‍റെ മക്കളെ നോക്കികൊള്ളണം. "
 
വളരെ കുറച്ചു പ്രാവശ്യമേ ഞാന്‍ കൊച്ചച്ചനെ കണ്ടിട്ടുള്ളു ...സംസാരിച്ചിട്ടുള്ളു..

ഞങ്ങളോട് വലിയ താല്പര്യം ഉണ്ടായിരുന്നില്ല ...അവസാന നിമിഷങ്ങളില്‍ കൊച്ചച്ചന്‍ അമ്മയോട് പശ്ചാതപിച്ചിട്ടുണ്ട് ....ചിരിച്ചു കാണിച്ചതും വാത്സല്യം ചൊരിഞ്ഞതും സ്നേഹമെന്നു കരുതി ...അവരുടെ ഉള്ളിലെ കാപട്യം മനസിലാക്കാന്‍ ഒരായുസ്സ് വേണ്ടി വന്നു കൊച്ചച്ചനു ..കൊച്ചച്ചന്‍ അവസാന നാളുകള്‍ തീര്‍ത്തും ഒറ്റപെട്ട ജീവിതമായിരുന്നു .മരണം അസ്വഭാവികമായിരുന്നു .
 മക്കളെ എന്നെ എല്പ്പിച്ചപോള്‍ കൊച്ചച്ചന്‍റെ കയ്യുകളിലെ തണുപ്പ് ഞാനും അറിഞ്ഞു ...

രണ്ടാമതു ....എന്‍റെ അയല്‍വാസി ഒരു ടീച്ചര്‍

tuition centre നടത്തി ജീവിച്ചിരുന്ന അവര്‍ ജീവിത നൈരാശ്യം മൂലം ആത്മഹത്യ ചെയതു . അവരുടെ ഭാരതാവിന്‍റെ പാത തന്നെ അവരും പിന്തുടര്‍ന്നു ...അങ്ങനെ അവരുടെ ഏക മകള്‍ തനിച്ചായി ..

അവരോടും ഞാന്‍ അധികമൊന്നും സംസാരിച്ചിട്ടില്ല ...കാണുമ്പോള്‍ പുഞ്ചിരി പരസ്പരം കൈമാറിയിട്ടുണ്ട് ..അവരൊരു reserved character person .. അതുപോലെ ഞാനും ..

അവര്‍ മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു ... കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അവര്‍ എന്‍റെ സ്വപ്നത്തില്‍ വന്നു. അവര്‍ ഒരു മുറികുള്ളില്‍ ബന്ധനസ്തയാണ് . അവര്‍ പറഞ്ഞു ."എനിക്കു ഇതിനു വെളിയില്‍ പോവാന്‍ പറ്റില്ല .അതുകൊണ്ട് എന്‍റെ മോളുടെ കാര്യങ്ങള്‍ നോക്കണം ..."

ഇതാ വീണ്ടും ഒരു ആത്മാവ് ....!

മൂന്നാമതു .......എന്‍റെ സഹപാഠി

ആ കുട്ടിയുടെ ജീവനെടുത്തത് ഒരു പനി .....മുടന്തന്‍പനി ...
 നല്ല സ്നേഹമുള്ള കുട്ടി. എപ്പോഴും മായാത്ത ഒരു പുഞ്ചിരി ആ മുഖത്ത് നിറഞ്ഞു നിന്നീരുന്നു ...
വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല ഇന്നും ...
അങ്ങനെ അതിനൂതന ആശുപത്രിക്ക് ഒരു അബദ്ധം കൂടെ പറ്റി ...
ആ കുട്ടിയും കണ്ണില്‍ നീര്‍ചാലുകളുമായി എന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷയായി ...
ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു ... As i touched her ...i was able to feel her dress...only dress
Her mobile was ringing.She asked me to attend that call ..

ഫോണ്‍ നോക്കിയപ്പോള്‍ കണ്ടതു "IQBAL Calling "
who is iqbal........? അറിയില്ല .....!

എന്തിനാണ് ഇവര്‍ എന്നോട് ഇങ്ങനെ വിഷമങ്ങള്‍ പറയുന്നത് .....?
അവര്‍ ആ ലോകത്തും അസന്തുഷ്ടര്‍ ആണോ ......?
സ്വപ്നങ്ങള്‍ ഒരു തുടര്‍കഥ ആവുകയാണോ ..?


Friday, August 27, 2010

Landscape

നിറമുള്ള കൃഷ്ണന്‍



ഒരു പരീക്ഷണം ...
പ്രകൃതിദത്തമായ വര്‍ണങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ കൃഷ്ണനു നിറം പകര്‍ന്നത് ..എന്‍റെ വീട്ടു മുറ്റത്തെ പൂക്കളുടെയും ഇലകളുടെയും ചാറ് ആണ് ഇവിടെ പ്രയോഗിച്ചത് .
ഇതിന്‍റെ pencil drawing മുന്‍പേ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് .

Tuesday, August 24, 2010



ഒരു ദിവസം അവിചാരിതമായി "നന്ദിതയുടെ കവിതകള്‍" കയ്യില്‍ കിട്ടി ..
അന്ന് രാത്രിയുടെ അന്ത്യ യാമത്തില്‍ അവളെ ഞാന്‍ അറിഞ്ഞു ..

ഒരു പഴയ ഡയറി കുറിപ്പ് ( ഡിസംബര്‍ 29 , 2009 )

നന്ദിതേ...എന്തിനു നീ അതു ചെയ്തു ..?
എന്തിനു നീ നിന്‍റെ ജീവിതം ഒരു കടങ്കഥയായി അവശേഷിപ്പിച്ചു ..?
അങ്ങനെ ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നോ ..?
അതോ 'Virtual world' ല്‍ ജീവിച്ചു, നീ സങ്കല്‍പ്പിച്ചു ഉണ്ടാക്കിയ കഥാപാത്രമോ അവന്‍ ?
അങ്ങനെ ഒരു വ്യക്തി ഉണ്ടായിരുന്നെങ്കില്‍ നീ നിന്‍റെ പ്രണയം അറിയിച്ചില്ലേ ..?
മനസ്സില്‍ തന്നെ കൊണ്ട് നടന്നോ നിന്‍റെ ഇഷ്ടത്തെ ..!
അവസാനമായി നിന്‍റെ മനസ്സില്‍ വന്ന ചിന്ത എന്ത് ..?
അന്ന് നീ പ്രതിക്ഷിച്ച ആ ഫോണ്‍ വിളി വന്നോ ..?
ആ ഫോണ്‍ വിളിയാണോ നിന്നെ മരണത്തിലേക്ക് നയിക്കാന്‍ നിമിത്തം ആയതു ..?
ഈശ്വരനും നിനക്കും മാത്രം അറിയാം ........!

നിന്നെ ഞാന്‍ അറിയാന്‍ തുടങ്ങിട്ട് അധികമായില്ല ..ഇന്ന് നിന്നെ അടുത്തറിയാനുള്ള ഒരു അവസരം വളരെ അപ്രതിക്ഷമായി വീണു കിട്ടി. i was very much excited. Only a few things in this world had made me crazy.
ഞാന്‍ ആ പുസ്തകം ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു . നിന്‍റെ കൂടെ കുറച്ചു നിമിഷം ജീവിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടി. നീ ആ കവിതകള്‍ എല്ലാം എഴുതിയത് രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലെ ? എനിക്കു നിന്നെ കാണാന്‍ സാധിച്ചു ..നിന്‍റെ ഇരിപ്പും ഭാവങ്ങളും , നടപ്പും.... എല്ലാം എനിക്കു കാണാന്‍ സാധിച്ചു ...

അയാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ടോ ..?
നിന്‍റെ സ്നേഹം അറിയാതെ പോയ 'അവന്‍' ഭാഗ്യദോഷിയാണ്!

അല്ലെങ്കില്‍ 

 നിന്‍റെ സ്നേഹം കണ്ടില്ല എന്ന് നടിച്ച 'അവന്‍' അല്ലെങ്കില്‍ നിന്‍റെ സ്നേഹത്തെ നിഷേധിച്ച 'അവന്‍' ഒരു വിഡ്ഢിയാണ് ...

നീ ഭാഗ്യവതിയാണ് ..മരിച്ചിട്ടും നീ ജീവിക്കുന്നുണ്ടല്ലോ ....നിന്‍റെ കവിതകളിളുടെ ..
"പുലര്‍കാല നക്ഷത്രവും സന്ധ്യ നക്ഷത്രവും
നിങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ കണ്ടുമുട്ടിയിരുന്നെങ്കില്‍ "......!!

--"നന്ദിതയുടെ കവിതകള്‍ "-- 

Wednesday, August 11, 2010

ഇതാരുടെ കണ്ണുകള്‍ ...?

ഒരു  പഴയ  photoshop സൃഷ്ടി  ..

സത്യമോ ...? മിഥ്യയോ ...?


ആരോ പറിച്ചു വെച്ച പാലപൂതണ്ട് മേശമേലിരിക്കുന്നു . ഏതോ അഞ്ജാതശക്തി എന്നെ അതിലേക്കു ആകര്‍ഷിക്കുന്ന പോലെ ...
ഞാന്‍ അതെടുത്തു അതിന്‍റെ അലൗകിക സുഗന്ധം ആസ്വദിച്ചു . വല്ലാത്തൊരു രൂക്ഷമായ ഗന്ധമായിരുന്നു അതിനു .. എന്‍റെ തലയ്ക്കു കനം വെയ്ക്കുന്ന പോലെ . ഞാന്‍ ഒന്ന് വിശ്രമിക്കാന്‍ കിടന്നു . പക്ഷെ ഞാന്‍ അറിയാതെ , പതുക്കെ മയക്കത്തിലേക്കു വീണു പോയി .എങ്കിലും എനിക്ക് ചുറ്റും നടക്കുന്നത് എനിക്ക് കാണാമായിരുന്നു .പുസ്തകങ്ങള്‍ നിറഞ്ഞ അലമാര , കറങ്ങുന്ന പങ്ക , പഠിക്കുന്ന എന്‍റെ സുഹൃത്തുക്കള്‍ ..പരീക്ഷാക്കാലമായാതിനാല്‍ എല്ലാവരും പുസ്തകത്തില്‍ മുഴുകിയിരുന്നു പഠിക്കുന്നു ..ഞാന്‍ മാത്രം മയക്കത്തിലും .

പെട്ടെന്ന് ആ മുറിയില്‍ ഒരു പക്ഷി പ്രത്യക്ഷപ്പെട്ടു . ചാരനിറമുള്ള ,നീണ്ട ചിറകുള്ള ഒരു വലിയ പക്ഷി . അതുവരെ അങ്ങനെ ഒന്നിനെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു .
അത് തൂവല്‍ പൊഴിച്ച് കൊണ്ട് ചിറകിട്ടടിച്ചു ആ മുറിയില്‍ പറക്കാന്‍ തുടങ്ങി .അതെന്നെ ഭയപ്പെടുത്തി . ഞാന്‍ നിലവിളിക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷെ നാവു പൊങ്ങുന്നില്ല ...
എന്‍റെ തൊണ്ട വറ്റി വരണ്ടീരിക്കുന്നു ..ഞാന്‍ എണീക്കാന്‍ ഒരു ശ്രമം നടത്തി .പക്ഷെ എനിക്കെന്‍റെ കയ്യിലെ ചെറു വിരല്‍ പോലും അനക്കാന്‍ കഴിയുന്നില്ല .
ആ പക്ഷി തൂവല്‍ പൊഴിച്ച് കൊണ്ടിരിക്കുന്നത് നിസ്സഹായിയായി കണ്ടു കിടന്നു ..
ഭാഗ്യത്തിന് എന്‍റെ കൂട്ടുകാരിയുടെ ദേഹസ്പര്‍ശമേറ്റു, എനിക്ക് എണീക്കാന്‍ സാധിച്ചു ..
നോക്കുമ്പോള്‍ പക്ഷിയുമില്ല , തൂവലുകളുമില്ല....!
പക്ഷെ മേശ പുറത്തു അതാ ഇരിക്കുന്നു , ചാരനിറത്തില്‍ വെള്ള പുള്ളികളുള്ള ഒരു തുവല്‍ ...
ഞാന്‍ അതെടുത്തു....മണപ്പിച്ചു നോക്കി ....അതിനൊരു അലൗകിക സുഗന്ധമുണ്ടായിരുന്നു ....!
ഞാന്‍ അതിനെ എന്‍റെ പുസ്തകത്താളുകള്‍ക്കിടയില്‍ ആരും കാണാതെ സുക്ഷിച്ചു വെച്ചു ..പക്ഷെ എന്നോ ...എപോഴോ ...അതെനിക്ക് നഷ്ടമായി ...!

Sunday, August 8, 2010

ഒരു ജലച്ചായം

എന്‍റെ ഗന്ധര്‍വന്‍



എന്‍റെ ലോകം ..കറുപ്പും വെളുപ്പും മാത്രം ഉള്ള ലോകം ..
ചില സമയം ചേരും രണ്ടും ഒരു പ്രത്യേക അനുപാതത്തില്‍
അപ്പോള്‍ വിരിയും ചാര നിറം തന്‍ പുഞ്ചിരി
കണ്ടെത്തി ഞാന്‍ ആ പുഞ്ചിരിയില്‍ ആനന്ദം
ഒരു നാള്‍ വന്നെത്തി ഒരു ദേവദൂതന്‍
വര്‍ണങ്ങള്‍ ഇല്ലാത്ത എന്‍ ലോകത്തു
അവന്‍ സ്നേഹനിധി , കാരുണ്യവാന്‍
അവന്‍റെ മൊഴിയില്‍ സംഗീതം തുളുമ്പി നിന്നു
അവന്‍റെ മനസ്സില്‍ കഥകള്‍ നിറഞ്ഞു നിന്നു
അവ തൂലികയെ തിരഞ്ഞു ... ഏകാന്തതയെ തേടി ...
ഇവനോ എന്‍ ഗന്ധര്‍വന്‍ ..?
എന്‍റെ സ്നേഹം ഇവനു അവകാശപ്പെട്ടതോ ..?
അവന്‍ എന്നെ ഏഴു വര്‍ണങ്ങളുള്ള ലോകത്തേക്ക് ഈശ്വര നിശ്ചയ പ്രകാരം ക്ഷണിക്കാന്‍ വന്നവന്‍
വര്‍ണ്ണിച്ചു അവന്‍ ഏഴു വര്‍ണ്ണങ്ങളെയും
ഈശ്വര നിശ്ചയത്തെ ആര്‍ക്കു മാറ്റാന്‍ കഴിയും ..?
അനുഗമിച്ചു ഞാന്‍ എന്‍ ലോകം വെടിഞ്ഞു ദേവദൂതന്‍ നെ
നല്‍കി അവന്‍ എനിക്കു സ്നേഹവും കരുതലും വഴിനീളെ
ആത്മീയ ആനന്ദം എന്തെന്ന് ഞാന്‍ അറിഞ്ഞു
പക്ഷെ , പടിവാതിലില്‍ എത്തിയപ്പോള്‍ അവന്‍ അപ്രത്യക്ഷനായി
ഒന്നും ഉരിയാടാതെ , എന്നെ തനിച്ചാക്കി
അവന്‍ അപ്രത്യക്ഷനായി...
തേടുകയാണ് ഞാന്‍ ആ ദേവദൂതനെ
എന്‍ ഗായകനാം, ലേഖകനാം ഗന്ധര്‍വനെ
സ്നേഹനിധിയും കാരുണ്യവാനുമാം എന്‍ ഗന്ധര്‍വനെ
ഏഴു വര്‍ണ്ണങ്ങളും നിറഞ്ഞ ആ അത്ഭുത മിഴികളെ തേടുകയാണ് ഞാന്‍ .....

Friday, August 6, 2010

A portrait


My friend vinu transformed my pencil drawing into this colorful picture.Thanks vinu for the surprise