Tuesday, September 21, 2010

ലക്‌ഷ്യം

ഇവിടെന്നു നോക്കിയപ്പോള്‍ അരികത്തെന്നു തോന്നി ...
അവിടെ എത്തിപെടാന്‍ ഞാന്‍ നടന്നു ...
നടക്കുംതോറും അകലം കൂടുന്നു ..
ഞാനും വിട്ടു കൊടുത്തില്ല ..
ഞാന്‍ അവിടെ എത്തിപെടാന്‍ തന്നെ തീരുമാനിച്ചു
നടന്നു അടുക്കുംതോറും വലുതായി വന്നു ..
അതിന്‍റെ പ്രഭ കണ്ണുകളില്‍ തറയ്ക്കാന്‍ തുടങ്ങി ..
ഞാന്‍ കണ്ണ് ചിമ്മി കൊണ്ട് വീണ്ടും നടന്നു ..
കണ്ണ് തുറക്കാന്‍ പറ്റാത്ത അത്ര പ്രകാശം ..
ദിശ മനസ്സില്‍ കുറിച്ചിട്ടു കൊണ്ട് വീണ്ടും ഞാന്‍ നടന്നു ...
ദേഹം ചുട്ടു പൊള്ളാന്‍ തുടങ്ങി ...
ഞാന്‍ വക വെച്ചില്ല ...
ഇപ്പോള്‍ ഞാന്‍ ഉരുകാന്‍ തുടങ്ങിയിരിക്കുന്നു ...
പക്ഷെ ഞാന്‍ നടന്നു .....സൂര്യനും ഞാനും ഒന്നാകുന്നത്‌ വരെ നടന്നു ...

21 comments:

  1. എന്നിട്ട് എന്തായി ? എന്തായാലും നന്നായിട്ടുണ്ട്.

    ReplyDelete
  2. സ്വസ്തി! ഹേ സൂര്യതേ സ്വസ്തി!
    മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന
    സുസ്നേഹമൂര്‍ത്തിയാം സൂര്യ... ഒ.എന്‍.വിയുടെ വരികള്‍ ഓര്‍മ വന്നു.

    നന്നായിട്ടുണ്ട്. ഫോണ്ട് സൈസ് അല്പം കൂടെ വലുതാക്കിയാല്‍ കണ്ണിനുള്ള സ്ട്രെയില്‍ കുറയുമായിരുന്നു

    ReplyDelete
  3. സ്നേഹാ, ഇതു വായിച്ചപ്പോൾ താൻ വരച്ചുതന്ന ചിത്രമാണു എനിക്ക് ഓർമ്മ വന്നതു.

    ReplyDelete
  4. കൊള്ളാം. പക്ഷെ ഇനി മുന്നോട്ടു സൂക്ഷിച്ചു പോകണം..!!!

    ReplyDelete
  5. വിട്ട് കൊടുക്കരുത്...
    നന്നായി.

    ReplyDelete
  6. നന്ദി സുഹൃത്തുക്കളെ ...

    പ്രശാന്ത...എന്നിട്ട് എന്താവാന്‍ ...ഉഗ്രപ്രതാപിയായ സൂര്യനോടല്ലേ ഏറ്റുമുട്ടിയത് ...! പക്ഷെ ഞാന്‍ ലക്‌ഷ്യത്തില്‍ എത്തി ചേര്‍ന്നു...

    മനോരാജ്....ഇപ്പോ വായിക്കാലോ ..?ഈ വരികള്‍ വായിച്ചു , ഒ.എന്‍ .വി യുടെ വരികള്‍ മനസിലേക്ക് വന്നതില്‍ സന്തോഷം ...

    അജീഷ് ....ആ ചിത്രം വരയ്ക്കുന്നതിനു മുന്‍പേ എന്‍റെ മനസ്സില്‍ ഈ വരികള്‍ ഉണ്ടായിരുന്നു ..

    ആളവന്‍താന്‍..ലക്‌ഷ്യം ഞാന്‍ നേടിയല്ലോ ..!

    രാംജി.....നന്ദി .....ആ കരുത്തുള്ള വാക്കുകള്‍ക്ക് ...

    ReplyDelete
  7. പോകുന്ന വഴിയില്‍ വജ്രായുധവും കൊണ്ട് 'ഇന്ദ്രന്മാര്‍' കാണും..സൂക്ഷിക്കുക..

    ReplyDelete
  8. ഈ വരികൾ മനസ്സിൽ ഉണ്ടായതുകൊണ്ടാവാം, ആ ചിത്രത്തിലും ഉഗ്രപ്രതാപിയായ സൂര്യൻ വന്നതു...

    ReplyDelete
  9. വലിയ ലക്ഷ്യങ്ങള്‍ നല്ലത്...!

    ReplyDelete
  10. അകലെ അകലെ മറയുന്നു അടുത്ത് വരുതോറും .....അത് സുര്യനവാം ജീവിതമാവം
    വരികള്‍ കുറുച്ചു കൂടി കാച്ചി കുരുക്കി എടുക്കു ..നന്നാവും

    ReplyDelete
  11. അവിടെ എത്തിപെടാന്‍ ഞാന്‍ നടന്നു ...
    നടക്കുംതോറും അകലം കൂടുന്നു ..
    ഞാനും വിട്ടു കൊടുത്തില്ല ..

    തികച്ചും ലക്ഷ്യത്തോടെ മുന്നേറുക.
    വിജയം സുനിശ്ചിതം..

    ReplyDelete
  12. നല്ല മുന്നേറ്റം..ആശംസകള്‍.

    ReplyDelete
  13. സിബു നൂറനാട
    ഇന്ദ്രന്മാരെ സുക്ഷിച്ചോളാം...
    അതെ അജീഷേ.....
    നന്ദു നന്ദി..
    umfidha
    നന്ദി..
    ഇസ്മായില്‍ കുറുമ്പടി
    അതു കൊള്ളാം....!
    MyDreams

    ശ്രമിക്കാം...നന്ദി ..
    താന്തോന്നി/Thanthonni
    നന്ദി ..
    സിദ്ധീക്ക് തൊഴിയൂര്‍
    നന്ദി ....

    എല്ലാവര്ക്കും ഒരുപാട് നന്ദി ...

    ReplyDelete
  14. "പക്ഷെ ഞാന്‍ നടന്നു .....സൂര്യനും ഞാനും ഒന്നാകുന്നത്‌ വരെ നടന്നു"
    nannayitundu...

    ReplyDelete
  15. jayaraj ....നന്ദി ...
    sarin...thanks for ur first comment...

    ReplyDelete
  16. ഹായി സ്നേഹ ..
    ഒരു മെഴുക് ജന്മം ആയിരുന്നെങ്കില്‍..... ഇതിനകം ഉരുകി തീര്‍ന്നു ഒന്നായേനെ ...
    വിട്ടു കൊടുക്കേണ്ടാ നീട്ടി വലിച്ചു നടന്നോ.... ഭൂമി ഉരുണ്ടാതല്ലേ ഇടക്കെവിടെയെങ്കിലും വെച്ചു ഇനിയും കാണാം..
    ആശംസകള്‍
    സ്നേഹപൂര്‍വ്വം
    ദീപ്

    ReplyDelete
  17. നന്ദി ......ദീപ്...
    കാണാം...

    ReplyDelete
  18. kollaam eniyum munneraan kazhiyatte

    ReplyDelete